X

വികെ സിംഗിന്റേയും ആര്‍എസ്എസ് മേധാവിയുടേയും പരാമര്‍ശം: പാര്‍ലമെന്റില്‍ ബഹളം

അഴിമുഖം പ്രതിനിധി

കേന്ദ്ര മന്ത്രി വികെ സിംഗിന്റെ ദളിത് വിരുദ്ധ പരാമര്‍ശത്തിലും അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയിലും പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഇതേ തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവച്ചു. സിംഗിനെതിരെ ബിഎസ്പിയും മോഹന്‍ ഭഗവതിനെതിരെ എസ്പിയുമാണ് പ്രതിഷേധം ഉയര്‍ത്തിയത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ സാമുദായിക, സാമൂഹിക അന്തരീക്ഷം മോശമാകുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു. അയോധ്യ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ രാമക്ഷേത്രത്തെ കുറിച്ച് ഭഗവത് നടത്തിയ പരാമര്‍ശം വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണെന്ന് എസ്പിയുടെ രാം ഗോപാല്‍ യാദവ് ആരോപിച്ചു. തന്റെ ജീവിത കാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ഭഗവത് പ്രസ്താവിച്ചിരുന്നു. എന്നാല്‍ യാദവിന്റെ വിമര്‍ശനത്തെ ബിജെപിയുടെ മുഖ്താര്‍ അബ്ബാസ് നഖ്വി തള്ളിക്കളഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കാനുള്ള ബാധ്യത ആവര്‍ത്തിച്ച് പറയാനുള്ള അവകാശം ആളുകള്‍ക്ക് ഉണ്ടെന്ന് നഖ്വി പറഞ്ഞു. കോടതിയുടെ വിധിയെ ബഹുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

This post was last modified on December 27, 2016 3:25 pm