X

അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഭൂമി കൈമാറ്റ കേസില്‍ കാന്തപുരത്തിനെതിരെ ത്വരിത പരിശോധന

അഞ്ചരക്കണ്ടി കറുപ്പത്തോട്ടം ഭൂമി കൈമാറ്റ കേസില്‍ കാന്തപുരം എപി അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നാലാം പ്രതിയായിരുന്ന കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ എകെ ഷാജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി. ത്വരിതാന്വേഷണത്തിനു ശേഷമേ കാന്തപുരത്തെ കേസില്‍ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കു.

കാന്തപുരത്തെ ഒഴിവാക്കിയ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. കാന്തപുരത്തെ പ്രതി ചേര്‍ക്കുന്നതില്‍ വിരോധമില്ലെന്നും തെളിവു ലഭിച്ചാല്‍ കേസെടുക്കുന്നതിന് വിരോധമില്ലെന്നും വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു. കറപ്പത്തോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി കൈമാറി ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ പണിതു എന്നതാണ് കേസ്.

This post was last modified on December 27, 2016 4:15 pm