X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലൈയെ നിയമിച്ചു

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെയെ നിയമിച്ചു.  ഒരു വര്‍ഷത്തേക്ക് ആണ് അദ്ദേഹത്തിന്റെ കരാര്‍. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അഭിമുഖത്തിലൂടെയായിരുന്നു പുതിയ ഇന്ത്യന്‍ പരിശീലകന്റെ തിരഞ്ഞെടുപ്പ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ  ഉപദേശക സമിതിയാണ് മുഖ്യപരിശീലകനെ തെരഞ്ഞെടുത്തത്. 6.4 കോടി രൂപയാണ് ഇന്ത്യന്‍ ടീം പരിശീലകന്റെ വാര്‍ഷിക വരുമാനം.ആദ്യമായാണ് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.ബി.സി.യ്ക്ക് ലഭിച്ചത് 57 അപേക്ഷകളായിരുന്നു. അതില്‍ 36 എണ്ണം പ്രാഥമിക പരിശോധനയില്‍ തള്ളിയ ശേഷം 21 പേരില്‍നിന്ന് 10 പേരില്‍ നിന്നും അഭിമുഖം നടത്തിയാണ്‌ കുംബ്ലെയെ തെരഞ്ഞെടുത്തത്.

 

This post was last modified on December 27, 2016 4:17 pm