അഴിമുഖം പ്രതിനിധി
സ്വാശ്രയകോളേജ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് നാല് ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ അനൂപ് ജേകബ് എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
ഹൈബി ഈഡനും ഷാഫി പറമ്പിലിനും ഒപ്പമാണ് അനൂപ് ജേകബ് നിരാഹാര സമരം നടത്തിയത്.
ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ആരോഗ്യനില വഷളാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്നു നാല് മണിയോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം മെഡികല്‍ കൊളേജിലേക്കാണ് മാറ്റിയിരിക്കുന്നത്. ഹൈബി ഈഡനനും ഷാഫി പറമ്പിലും നിരാഹാര സമരം തുടരുകയാണ്.
This post was last modified on December 27, 2016 2:26 pm
Leave a Comment