X

ജയലളിത അടുത്തു തന്നെ ആശുപത്രി വിടും, ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല: എഐഎഡിഎംകെ

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ എഐഎഡിഎംകെയുടെ പുതിയ വെളിപ്പെടുത്തല്‍. ജയലളിത ലണ്ടനില്‍ നിന്ന് വന്ന ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നതുപോലെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലയെന്നും എഐഎഡിഎംകെ വക്താവ് അറിയിച്ചു.

‘ചികിത്സയില്‍ അവര്‍ക്ക് പുരോഗതിയുണ്ട്. അവര്‍ അടുത്തു തന്നെ ആശുപത്രി വിടുവാന്‍ സാധ്യതയുണ്ട്. ജയലളിതയുടെ ഫോട്ടോ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവിശ്യകതയില്ല. ഞങ്ങള്‍ ഉത്തരം പറയേണ്ടത് ജനങ്ങളോടു മാത്രമാണ് അല്ലാതെ പ്രതിപക്ഷത്തോടല്ല’ എഐഎഡിഎംകെ വക്താവ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബീലെ നേതൃത്വത്തിലാണ് ഇപ്പോള്‍ ജയലളിതയെ ചികിത്സിക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് 68-കാരിയായ ജയലളിത. വ്യാഴാഴ്ച രാത്രിയിലായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കകള്‍ ഇല്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പുറത്ത് വിടുകയാണെങ്കില്‍ അപവാദ പ്രചരണങ്ങള്‍ അവസാനിക്കുമെന്നാണ് കരുണാനിധി പറഞ്ഞിരുന്നത്.

This post was last modified on December 27, 2016 2:26 pm