X

യുഡിഎഫിന് ആനുകൂല്യം കിട്ടിയെന്ന് കോടിയേരി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടു പോയിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിന്റെ ആനുകൂല്യം യുഡിഎഫിന് ലഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നുവെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കനത്ത തോല്‍വി നേരിടേണ്ടി വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. ശക്തമായ വിരുദ്ധ വികാരം അരുവിക്കരയില്‍ നിലനിന്നിരുന്നു. ബിജെപി മാത്രമല്ല വേറെയും സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. അവരെല്ലാം സര്‍ക്കാരിന് എതിരായിട്ടായിരുന്നു സംസാരിച്ചിരുന്നതെന്നും കോടിയേരി പറഞ്ഞു. വോട്ടെടുപ്പ് കഴിയുന്നത് വരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച വിജയം ലഭിക്കുമെന്നുള്ള വാദമായിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയിരുന്നത്.

This post was last modified on December 27, 2016 3:14 pm