X

ഉള്‍ഫാ ഭീകരനെ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറി

അഴിമുഖം പ്രതിനിധി

17 വര്‍ഷമായി ബംഗ്ലാദേശില്‍ ജയിലില്‍ കഴിയുന്ന ഉള്‍ഫാ നേതാവിനെ ഇന്ത്യയ്ക്ക് കൈമാറി. ഭീകര സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം എന്ന ഉള്‍ഫയുടെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ അനുപ് ചേതിയയെ ആണ് ബംഗ്ലാദേശ് കൈമാറിയത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തി പണം തട്ടലും അടക്കം അനവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഇന്ത്യയിലുണ്ട്. 1997-ലാണ് ഇയാളെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനും വ്യാജ പാസ്‌പോര്‍ട്ടും വിദേശ കറന്‍സികള്‍ നിയമവിരുദ്ധമായി കൈവശം വച്ചതിനും ഏഴ് വര്‍ഷം ബംഗ്ലാദേശില്‍ തടവിന് ശിക്ഷിച്ചിരുന്നു. 2003-ല്‍ ശിക്ഷാ കാലാവധി കഴിഞ്ഞുവെങ്കിലും രാഷ്ട്രീയ അഭയം നല്‍കണം എന്ന് അനുപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇയാളെ വിട്ടു കിട്ടാന്‍ ഇന്ത്യ അനവധി വര്‍ഷങ്ങളായി ബംഗ്ലാദേശിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

This post was last modified on December 27, 2016 3:23 pm