അഴിമുഖം പ്രതിനിധി
ചത്ത പശുക്കളുമായി പിടിച്ച ദളിത് യുവാക്കള്‍ക്ക് അടി കിട്ടേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജ സിങ്. പശുക്കളെ ഉപദ്രവിക്കുകയും മാംസം എടുക്കുകയും ചെയ്യുന്നവര്‍ക്ക് അടി കിട്ടുന്നത് ഏറ്റവും നല്ല കാര്യമാണെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ രാജാ സിങ് വ്യക്തമാക്കുന്നു.
ദളിത് വംശത്തില്‍ പിറന്നവര്‍ പശുക്കള്‍ക്കായി സ്വന്തം ജീവിതം വരെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബിഎസ് പി നേതാവ് മായാവതിയെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ പറയുന്നു. എന്തിരുന്നാല്‍ തന്നെ പശുക്കളെ കൊല്ലുന്നതും മാംസം ഭക്ഷിക്കുന്നതും തെറ്റാണ്. ഈ വൃത്തികെട്ട ദളിതര്‍ കാരണം ദേശസ്‌നേഹമുള്ള പാരമ്പര്യമുള്ള സമുദായത്തിനാണ് മോശം പേര് ലഭിക്കുന്നതെന്നും രാജാ സിങ് പറയുന്നു.
പശുക്കളെ ദ്രോഹിച്ചവരെ ഒരു പാഠം പഠിപ്പിച്ചവരെ പിന്തുണയ്ക്കുന്നുമുണ്ട് ഈ എംഎല്‍എ. ദളിതര്‍ മാത്രമല്ല സമൂഹത്തിലെ എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും ഗോമാതാവിനെ സംരക്ഷിക്കുന്ന ഗോ രക്ഷ സംഘിന് വലിയ ജോലികളാണ് വരുന്നതെന്നും രാജാ സിങ് പറയുന്നു.
This post was last modified on December 27, 2016 4:32 pm
Leave a Comment