X

സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കും

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കും. അതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ജോലി ഇല്ലാതെ സൗദിയില്‍ ജീവിക്കുന്നര്‍ക്ക് തിരിച്ചു വരാന്‍ വിസ നല്‍കും. വിദേശകാര്യ സഹമന്ത്രി വികെ സിങ് സൗദി സന്ദര്‍ശിക്കാനും എത്രയും വേഗം തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമം.

സൗദിയില്‍ വളരെ ശോചനീയമായ അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും  ഭക്ഷണമെത്തിക്കാനുള്ള ക്രമീകരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്.

സൗദിയില്‍ പതിനായിരത്തോളം ഇന്ത്യക്കാരാണ് പട്ടിണിയിലെന്നും ഇവര്‍ക്ക് സഹായമെത്തിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശനിയാഴ്ച ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.

സൗദിയിലെ വലിയ കമ്പനികളില്‍ ഒന്നായിരുന്ന ലെബനീസ് കമ്പനി തകര്‍ന്നതോടെ 800ല്‍ അധികം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇന്ധനവില കുറയുന്നതും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. 

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment