X

ആറന്മുള വിമാനത്താവളം; പരിസ്ഥിതി പഠനം നടത്താന്‍ അനുമതി

അഴിമുഖം പ്രതിനിധി 

ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇക്കാര്യത്തില്‍ കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തൃപ്തികരമെന്ന് മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കരുതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷ തള്ളിയാണ് കഴിഞ്ഞ ജൂലായ് 29 ന് ചേര്‍ന്ന വിദഗ്ധ സമിതി ഈ വിഷയം പരിഗണിച്ചത്. വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും പദ്ധതിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ സമിതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധസമിതി അനുമതി നല്‍കിയത്.

 

This post was last modified on December 27, 2016 4:30 pm