X

ഇരുണ്ട നിറക്കാരാണോ? അറബി സംസാരിക്കരുത്: യുഎസില്‍ പോവുന്നതിന് മുമ്പ് ഈ വീഡിയോ കണ്ടിരിക്കണം

അഴിമുഖം പ്രതിനിധി

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലെ കര്‍ശനമമായ പരിശോധനകള്‍ മിക്കവരും വായിച്ച് അറിഞ്ഞിരിക്കും. തൊലിയുിടെ നിറം നോക്കിയുള്ള വിവാദ പരിശോധനകളെക്കുറിച്ചും കേട്ടിട്ടുണ്ടാവും. ഇന്ത്യക്കാരനാണെങ്കില്‍ തീര്‍ച്ചയായും ഈ കഥകള്‍ അറിഞ്ഞിരിക്കും. നമ്മുടെ സുപ്രസിദ്ധ സിനിമാതാരമായ ഷാരൂഖ് ഖാന്‍ നാലു തവണയാണ് കുപ്രസിദ്ധമായ പരിശോധനയ്ക്ക് വിധേയനയായത്. കൊമേഡിയന്‍ ജസ്മിത് സിംഗ്, അക്ക ജസ് റിഗിന്‍ തുടങ്ങിയവരും അത്തരം പരിശോധനകളില്‍ അനുഭവസ്ഥരാണ്.

ബ്രൗണ്‍ നിറക്കാരോടുളള അമേരിക്കന്‍ എയര്‍പോര്‍ട്ടിലുള്ള വിവേചനത്തെ പരിഹസിച്ചുകൊണ്ടുള്ള അസീഫ് മണ്ഡവിയുടെ വീഡിയോയാണ് ലോകം മുഴുവന്‍ ഇപ്പോഴത്തെ വൈറല്‍. ഫാഫിംഗ്ടണ്‍ പോസ്റ്റിനു വേണ്ടി അസീഫ് ചെയ്ത ‘സെലബ്‌സ് ഹാവ് ഇഷ്യൂസ്’ എന്ന പരമ്പരയിലെ വീഡിയോയാണ് തരംഗമായിരിക്കുന്നത്. ഗൗരവപരമായ കാര്യങ്ങളെ തമാശയാക്കി എത്തിക്കുന്നതില്‍ അസീഫ് വിജയിച്ചു.

പരിഹാസ ചുവയോടെ വീഡിയോയില്‍ അസീഫ് പറയുന്നത്- ‘അവിടെ നിങ്ങള്‍ അറബി സംസാരിക്കരുത്. കാരണം എട്ട്-ഒന്‍പത് മണിക്കൂര്‍ വിമാനത്തിലിരുന്ന നിങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് കൂടൂതല്‍ വിധേയരാകേണ്ടിവരും. കുട്ടികളുമായിട്ടാണ് വരുന്നതെങ്കില്‍ വീണ്ടും കൂടുതല്‍ സമയം അവിടെ ഇരിക്കേണ്ടി വരും. സ്‌കാര്‍ഫുകളോ മഫ്‌ളറുകളോ ഉള്‍പ്പടെയുള്ള പ്രത്യേക തരത്തിലുള്ള വേഷങ്ങള്‍ ധരിക്കരുത്. അത് നിങ്ങളുടെ കൂടുതല്‍ സമയം അപഹരിക്കും’

This post was last modified on December 27, 2016 4:52 pm