X

കണക്കില്‍ പെടാത്ത നിക്ഷേപത്തിന് 50 ശതമാനം നികുതി ഏര്‍പ്പെടുത്തും

അഴിമുഖം പ്രതിനിധി

രാജ്യത്ത് കൃത്യമായ സ്രോതസ് കാണിക്കാത്ത, കണക്കില്‍ പെടാത്ത നിക്ഷേപത്തിന് 50 ശതമാനം നികുതി ഏര്‍പ്പെടുത്തും. ഡിസംബര്‍ 30 വരെയാണ് ഇത്തരത്തില്‍ സമയം നല്‍കിയിരിക്കുന്നത്. ഈ പാര്‍ലമെന്‌റ് സമ്മേളനത്തില്‍ തന്നെ ആദായനികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. മൊത്തം നിക്ഷേപത്തുകയുടെ 25 ശതമാനം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

ഇത് അംഗീകരിക്കാത്തവര്‍ 90 ശതമാനം നികുതി നല്‍കേണ്ടി വരും. 30 ശതമാനം അധികനികുതിയായും 60 ശതമാനം പിഴയായും. കാബിനറ്റ് അംഗീകാരം നല്‍കിയ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്‌റില്‍ ബില്‍ അവതരിപ്പിച്ചേക്കും.

This post was last modified on December 27, 2016 2:15 pm