X

ഇന്ത്യന്‍ സമ്പദ്ഘടന മൂന്നുമാസം കൂടി പ്രതിസന്ധിയിലായിരിക്കും: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം ഇന്ത്യന്‍ സമ്പദ്ഘടന മൂന്നുമാസം കൂടി പ്രതിസന്ധിയിലായിരിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ എളുപ്പത്തില്‍ കഴിയാതെവരുന്ന സാഹചര്യം കാരണം സമ്പദ്ഘടനയെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിക്കപ്പെടുമെന്നും അരവിന്ദ് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി കള്ളപ്പണത്തിനെ വിപണിയിലേക്ക് എത്തിക്കും കൂടാതെ നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന സമയത്തേക്കാള്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ കാര്യമായ പുരോഗതി ഇപ്പോഴുണ്ടെന്നും അരവിന്ദി വ്യക്തമാക്കി.

പുതിയ നടപടിയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റ പ്രസ്താവനയെയും അരവിന്ദ് തള്ളി. നോട്ട് പിന്‍വലിക്കല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനം കുറയ്‌ക്കുമെന്ന മന്‍മോഹന്‍ സിങ്ങിന്റ പ്രസ്താവനയാണ് അരവിന്ദ് പനഗരിയ നിഷേധിച്ചത്.

This post was last modified on December 27, 2016 4:48 pm