X

യുദ്ധമില്ലാത്തത് സൈന്യത്തിന്റെ പ്രാധാന്യം കുറച്ചുവെന്ന് പ്രതിരോധ മന്ത്രി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ 40-50 വര്‍ഷങ്ങളായി ഇന്ത്യ യുദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ തന്റെ പ്രസ്താവനയെ യുദ്ധത്തിനുള്ള അംഗീകാരമായി കാണരുതെന്നും പരീക്കര്‍ വിശദീകരിച്ചു.

വാര്‍ത്താ വിതരണ മന്ത്രിയായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ സാന്നിദ്ധ്യത്തില്‍ ജയ്പൂരില്‍ നടന്ന ഒരു സെമിനാറിലാണ് പരീക്കര്‍ ഈ പ്രസ്താവന നടത്തിയത്. സമാധാന കാലത്ത് ജനങ്ങള്‍ക്ക് സൈന്യത്തോടുള്ള ബഹുമാനം കുറയുന്നതിനാല്‍ സൈനികര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പരീക്കര്‍ പറഞ്ഞു.

ഒരു യുദ്ധവും കാണാതെ രണ്ടു തലമുറ സൈനിക ഉദ്യോഗസ്ഥര്‍ വിരമിച്ചു. സ്വന്തം സൈന്യത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു രാജ്യത്തിന് മുന്നേറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തെ ഭീകരവാദം കൊണ്ട് നേരിടണമെന്ന് പരീക്കര്‍ മുമ്പ് പറഞ്ഞത് വിവാദമായിരുന്നു.

This post was last modified on December 27, 2016 3:09 pm