X

സരിത എസ് നായര്‍ക്കെതിരെ സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്

അഴിമുഖം പ്രതിനിധി

സരിത എസ് നായര്‍ക്കെതിരെ സോളാര്‍ കമ്മീഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കമ്മീഷനു മുമ്പാകെ ഹാജരാകുന്നതില്‍ സരിത ഉപേക്ഷ കാണിക്കുകയും കളവ് പറഞ്ഞ് ഒഴിവാകുന്നതുമായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഈ മാസം 27നകം സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം സോളാര്‍ കമ്മീഷന്‍ നല്‍കിയത്. കഴിഞ്ഞ മൂന്ന് തവണയായി സരിത ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ്. അമ്മയ്ക്ക് സുഖമില്ലെന്നും, തനിക്ക് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നും അതിനായി സമയം അനുവദിക്കണമെന്നും തന്റെ ഇടതുകൈയില്‍ മുഴയുണ്ടെന്നും കാരണം അതിന് സര്‍ജറി ആവശ്യമാണെന്നും പറഞ്ഞ് മൂന്നു തവണ സരിത ഹാജരാകുന്നതില്‍ നിന്നും ഒഴിവായിരുന്നു. എന്നാല്‍ അതെല്ലാം കള്ളമാണ് എന്നുള്ളത് ബോധ്യപ്പെട്ടതായും കമ്മീഷന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. കമ്മീഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള നടപടി.

 

 

This post was last modified on December 27, 2016 4:17 pm