X

ആര്‍ബിഐ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ഇന്ന് ചുമതലയേല്‍ക്കും

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ പുതിയ ഗവര്‍ണറായി ഡോ. ഉര്‍ജിത് പട്ടേല്‍ ഇന്ന് ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയായി രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് ഉര്‍ജിത് പട്ടേല്‍ എത്തുന്നത്.

നിലവില്‍ ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍. രൂപയുടെ മൂല്യസംരക്ഷണം, നാണ്യപെരുപ്പ നിയന്ത്രണം തുടങ്ങിയ ഗൗരവകരമായ ഒരുപ്പാട് വിഷയങ്ങള്‍ ഉര്‍ജിതിന് വെല്ലുവിളിയായി കാത്തിരിപ്പുണ്ട്.

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന സമയത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളാണ് ഉര്‍ജിത് പട്ടേലിനെ ശ്രദ്ധയേനാക്കിയത്. ഐഎംഫില്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഉര്‍ജിത് പട്ടേല്‍.

 

This post was last modified on December 27, 2016 2:29 pm