X

റെയില്‍വേ സ്റ്റേഷനില്‍ അരവിന്ദ് കെജ്‌രിവാളിനെ ഉപരോധിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ബിജെപി വനിതപ്രവര്‍ത്തകര്‍ ഉപരോധിച്ചു. ആം ആദ്മി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. നെഹ്‌റുവിനെയും ഗാന്ധിയേയും സന്ദീപ് കുമാറുമായി താരതമ്യപ്പെടുത്തി സംസാരിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിനായി പുറപ്പെടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കെജ്‌രിവാളിനെ വനിത പ്രവര്‍ത്തകര്‍ തടഞ്ഞത്.

ബിജെപി പ്രവര്‍ത്തകരില്‍ നിന്നും രക്ഷപെടുത്തി ആം ആദ്മി പ്രവര്‍ത്തകരാണ് കെജ്‌രിവാളിന് ട്രെയിനില്‍ കയറിപ്പറ്റാനുള്ള സൗകര്യം ചെയ്തു കൊടുത്തത്. മുഖ്യമന്ത്രിയെ ഉപരോധിക്കാനുണ്ടായ സാഹചര്യം ഡല്‍ഹി പൊലീസിന്റെ വീഴ്ചയാമെന്നും കെജ്രിവാളിന്റെ സുരക്ഷയില്‍ പൊലീസ് അലംഭാവം കാണിക്കുന്നുണ്ടെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവിവരം മുന്‍കൂട്ടി ബിജെപിക്കു ചോര്‍ത്തി നല്‍കുകയാണെന്നും ആപ് പ്രവര്‍ത്തകര്‍ പറയുന്നു.

 

 

This post was last modified on December 27, 2016 2:29 pm