X

വഴങ്ങാത്ത പാര്‍ട്ടികള്‍ക്ക് എതിരെ സിബിഐയെ ഉപയോഗിക്കുന്നു: കെജ്രിവാള്‍

അഴിമുഖം പ്രതിനിധി

കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിടാന്‍ സിബിഐയെ ഉപയോഗിക്കുന്നുവെന്ന് തന്റെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലിക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. വഴങ്ങാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിടാനും അവയെ അവസാനിപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടുവെന്ന് ഒരു സിബിഐ ഓഫീസര്‍ തന്നോട് പറഞ്ഞുവെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ബീഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം നരേന്ദ്രമോദി ദുര്‍ബലനായെന്നും അതിനാല്‍ മറ്റുള്ളവരെയും ദുര്‍ബലനാക്കണമെന്നുമുള്ള ഒരു ട്വീറ്റ് കെജ്രിവാള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് നേതൃത്വം കൊടുത്തിട്ടും ബീഹാറില്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് മഹാസഖ്യം വിജയിച്ചിരുന്നു. 2013 വരെ തുടര്‍ച്ചയായി 13 വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുണ്ടായിരുന്ന അരുണ്‍ ജെറ്റ്‌ലി നടത്തിയ അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയാണ് സിബിഐ റെയ്ഡ് നടത്തിയത് എന്ന് ദല്‍ഹി ഭരിക്കുന്ന ആംആദ്മിപാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ജെറ്റ്‌ലി തള്ളിക്കളഞ്ഞിരുന്നു.

This post was last modified on December 27, 2016 3:32 pm