X

മഹാരാജാസിനെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് ശ്രമം: ആഷിക് അബു

കോളേജിലെ മുന്‍ ചെയര്‍മാനായ സംവിധായകന്‍ ആഷിക് അബു വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി.

എറണാകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് വിവാദവും അറസ്റ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും ശക്തമായി എതിര്‍ത്തുമെല്ലാം. ഏതായാലും കോളേജിലെ മുന്‍ ചെയര്‍മാനായ സംവിധായകന്‍ ആഷിക് അബു വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി.

മഹാരാജാസിലെ എല്ലാ വിദ്യാര്‍ത്ഥികളോടും ഐക്യദാര്‍ഢ്യം!
കുട്ടികളാണ് ശരി, പ്രിന്‍സിപ്പാളല്ല. ഒരു സ്വതന്ത്ര ക്യാമ്പസിനെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമം, പ്രതിരോധിക്കുക.

ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

This post was last modified on December 21, 2016 5:30 pm

Related Post
Leave a Comment