X

കേരളം മേയ് 16 ന് പോളിംഗ് ബൂത്തിലേക്ക്

അഴിമുഖം പ്രതിനിധി

കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 16 നാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 22 മുതല്‍ 29 വരെ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 30 നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത് മേയ് 2. തമിഴ്‌നാട്ടിലും പുതുച്ചേരിയും മേയ് 16 നു തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതായും കമ്മിഷന്‍ അറിയിച്ചും. കേരളം തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. അസമില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ നാലിനും ഏപ്രില്‍ 11 നുമാണ് ഇവിടെ തെരഞ്ഞെടുപ്പ്. ബംഗാളില്‍ ആറുഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടവോട്ടെടുപ്പ് ഏപ്രില്‍ നാലിന് നടക്കും. ഏപ്രില്‍ 11, 17 21, 25,30, മേയ് 5 തീയതികളിലായി ബാക്കി ഘട്ടവോട്ടെടുപ്പ് നടക്കും.

മേയ് 19 ന് വോട്ടെണ്ണല്‍ നടക്കും.

വോട്ടിംഗ് മെഷീനില്‍ ഇത്തവണ മുതല്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടാവും. നോട്ടയ്ക്കും ഇത്തവണ മുതല്‍ ചിഹ്നമുണ്ടാകും.

This post was last modified on December 27, 2016 3:49 pm