X

‘പബ്ലിസിറ്റിയുടെ പിന്നാലെ പോകാതെ, പോയി പഠിക്കൂ’; കനയ്യ കുമാറിന് വെങ്കയ്യനായിഡുവിന്‍റെ ഉപദേശം

അഴിമുഖം പ്രതിനിധി

ജെ എന്‍ യു വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലയിലാണ് പഠിക്കുന്നത്. അവര്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ പണമാണ്. അതിനോട് നീതി പുലര്‍ത്തണം. പഠനത്തിലാണ് കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നത്? രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് താല്പര്യമെങ്കില്‍ അവര്‍ പഠനം ഉപേക്ഷികട്ടെ. ഇഷ്ടമുള്ള പാര്‍ടിയില്‍ ചേരുകയും ആകാം. എന്നാല്‍ കനയ്യ കുമാറിന്റെ പാര്‍ടിക്ക് പാര്‍ലമെന്റില്‍ ഒരംഗം പോലുമില്ലെന്ന് നായിഡു പരിഹസിച്ചു.

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ച കനയ്യ കുമാറിന് ഡല്‍ഹി ഹൈകോടതിയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം കനയ്യകുമാര്‍ ജെ എന്‍ യു ക്യാമ്പസില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് മോദിയെയും ആര്‍ എസ് എസ്സിനെയും, സ്മൃതി ഇറാനി രോഹിത് വെമുല വിഷയത്തില്‍ നടത്തിയ പ്രസംഗങ്ങളെയും കടന്നാക്രമിച്ചിരുന്നു. കനയ്യകുമാറിന്റെ പ്രസംഗം ദേശിയ മാധ്യമങ്ങള്‍ തത്സമയം സംപ്രഷണം ചെയ്യുകയും ചര്ച്ചയാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വെങ്കയ്യ നായിഡു പ്രസ്താവനയുമായി രംഗത്തെത്തിയത്.

This post was last modified on December 27, 2016 3:49 pm