X

നിയമസഭാ സംഭവം; ദേശീയ വനിതാ കമ്മീഷന് പരാതി നൽകി

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് പരാതി. സിപിഎം എംപിമാരായ പി.കെ. ശ്രീമതി, ടി.എന്‍. സീമ എന്നിവരാണു കമ്മീഷന പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്. കമ്മീഷന്‍ കേരളത്തിലെത്തി തെളിവെടുപ്പ് നടത്തണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതി ഉടന്‍ പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. കത്ത് കൈമാറാത്തത് ഗുരുതര സ്ത്രീ വിരുദ്ധ നിലപാടാണെന്ന് വ്യക്തമാക്കി വി.എസ് സ്പീക്കർക്ക് കത്തും നൽകി.

വനിതാ എം.എല്‍.എമാരെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി വിഎസ് പരാതിയിൽ പറയുന്നു. ലൈംഗിക സ്വഭാവത്തോടെയുള്ള ആക്രമണമാണ് ഇതെന്നും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. കത്ത് പോലീസിന് കൈമാറാത്തത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടും അവകാശലംഘനവുമാണെന്ന് വി.എസ് പറയുന്നു.

This post was last modified on December 27, 2016 2:54 pm