X

നിയമസഭ തുടങ്ങി; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകും

അഴിമുഖം പ്രതിനിധി

സംഘർഷത്തിൽ മുങ്ങിയ ബജറ്റവതരണത്തിന് ശേഷം നിയമസഭയുടെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചു. സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പ്രതിപക്ഷം ചോദ്യോത്തര വേളയോട് സഹകരിക്കുകയാണിപ്പോൾ. രാവിലെ ചേർന്ന യുഡിഎഫ് പാർലമെൻററി പാർട്ടി യോഗത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.

അതെസമയം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മാത്രം ഏകപക്ഷീയമായി നടപടിയുണ്ടായാൽ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. തങ്ങളുടെ വനിതാ അംഗങ്ങളെയടക്കം ആക്രമിച്ച മന്ത്രി അടക്കമുള്ള ഭരണപക്ഷാംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഇത് സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നോട്ടീസ് നൽകിയിട്ടുണ്ട്.

 

This post was last modified on December 27, 2016 2:51 pm