X

നിയമസഭ സമ്മേളനം ഇന്ന് രണ്ടാം ദിവസം: പ്രതിഷേധം തുടരുന്നു

അഴിമുഖം പ്രതിനിധി

രണ്ടാം ദിവസവും പ്രക്ഷുബ്ധമായി നിയമസഭ. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുകയാണ്. പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, സഭയില്‍  ബഹളം തുടരുകയാണ്. ബഹളത്തിനിടയിലാണ് ചോദ്യോത്തരവേള ആരംഭിച്ചത്.

സഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചത് സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയം. ഷാഫി പറമ്പില്‍ എംഎല്‍എ യാണ് പ്രമേയം അവതരിപ്പിക്കുന്നത്. തെരുവുനായ വിഷയം, റെയില്‍ നിരക്ക് വര്‍ധന എന്നീ രണ്ടു സബ്മിഷനുകളാണു രണ്ടാം ദിവസമുണ്ടാകുക. സഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ആദ്യദിനം സെക്രട്ടറിയേറ്റിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

This post was last modified on December 27, 2016 2:26 pm