X

എടിഎമുകള്‍ അടച്ചു തുടങ്ങി, വരും നാളുകള്‍ കൂടുതല്‍ ദുരിതം

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനവും തുടര്‍ന്നുള്ള നടപടികളും വരും നാളുകള്‍ കൂടുതല്‍ ദുരിതമാകുമെന്നാണ് സൂചന. രാജ്യത്തെ എടിഎം അടച്ചു തുടങ്ങിയെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഈ മാസം അവസാനത്തോട് കൂടി എടിഎമുകള്‍ പ്രവര്‍ത്തനരഹിതമാകും. നിലവില്‍ രാജ്യത്തെ പ്രധാന 30 നഗരങ്ങളിലെ 12,500 എടിഎമുകളാണ് ദിവസവും സജ്ജമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 2.5 ലക്ഷത്തിലധികം എടിഎമുകളാണ് പ്രവര്‍ത്തനരഹിതമായിട്ടുള്ളത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ചെറിയ തുകയുടെ നോട്ടുകളായി ജനങ്ങള്‍ കൂടുതലും ആശ്രേയിക്കുന്നത് എടിഎമുകളെയാണ്. നിലവില്‍ പല ബാങ്കുകളുടെയും ഏറിയ പങ്ക് എടിഎമുകളും പ്രവര്‍ത്തന രഹിതമാണ്.

പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ എടിഎമുകള്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ ടാസ്‌ക് ഫോഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുദ്രക്കാണ് അതിന്റെ ചുമതല. എടിഎം പ്രവര്‍ത്തന സജ്ജമാക്കുന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ബാങ്കുകള്‍ക്ക് മുദ്ര നല്‍കിയിരുന്നു.

ബാങ്കിംഗ് മേഖലയിലെ ഉന്നതര്‍ പറയുന്നത് അടുത്താഴ്ച കഴിയുമ്പോള്‍ 50 ശതമാനം എടിഎമുകളും നിശ്ചലമാകും. കാരണം പുതിയ 500,2000 നോട്ടുകള്‍ എടിഎമിനുള്ളില്‍ സജ്ജമാക്കണമെങ്കില്‍ പഴയ സംവിധാനത്തില്‍ കഴിയില്ല. അതിന് പുതിയ സംവിധാനം സജ്ജമാക്കണം എന്നാണ്. അതിനാല്‍ വരും നാളുകള്‍ നോട്ട് ക്ഷാമം രൂഷമാകും

This post was last modified on December 27, 2016 2:17 pm