X

തൂണേരി ഷിബിന്‍ വധക്കേസ്; കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകനു വെട്ടേറ്റു

അഴിമുഖം പ്രതിനിധി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കു നേരെ ആക്രമണം. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് അസ്‌ലമിനാണ്(20) വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. വെട്ടേറ്റ ഇയാളുടെ കൈ അറ്റു തൂങ്ങി. 

ബൈക്കില്‍ വടകരയില്‍ നിന്നും നാദാപുരത്തേക്കു വരവെ പിന്നാലെയെത്തിയ സംഘം കക്കംവെള്ളിയില്‍ നിന്നും വെട്ടുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാം പ്രതിയയിരുന്നു വെട്ടേറ്റ അസ്‌ലം. അസ്ലമിനെ ആക്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണു പൊലീസ് അറിയിക്കുന്നത്.

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment