X

വെട്ടേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

നാദാപുരത്ത് ഇന്നു വൈകുന്നേരം വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. നാദാപുരം കാളിയറമ്പത്ത് അസ്ലം(20) ആണു മരിച്ചത്. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണു ബൈക്കില്‍ സഞ്ചരിക്കവെ തത്തംപള്ളിക്കു സമീപം ഇന്നോവ കാറുപയോഗിച്ച് തട്ടിയിട്ടശേഷം വെട്ടുകയായിരുന്നു. അസ്ലമിനു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ നദാപുരം തൂണിയേരിയില്‍ ഷിബിനെ വധിച്ചകേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്ലം. എന്നാല്‍ ഇയാളെ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.

അതേസമയം അസ്ലമിന്റെ തൊലപാതകത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ കൊലപാതകം നടത്തിയത് സിപിഎം ആണെന്നു മുസ്ലിം ലീഗ് ആരോപിച്ചു.

This post was last modified on December 27, 2016 2:39 pm