X

കോഴിക്കോട് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; ഒളവണ്ണയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കോഴിക്കോട് സിപിഎം ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

കോഴിക്കോട് ഒളവണ്ണയിലും സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഒളവണ്ണയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ചില സ്ഥലങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെയും ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്.

Related Post
Leave a Comment