X

നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനില്‍ ഇന്ത്യയുടെ മിന്നലാക്രമണം; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഉറി ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നലാക്രമണം. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തി. ഇരുപതോളം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. പാകിസ്ഥാനെ ഈ വിവരം അറിയിച്ചതായും രണ്‍ബീര്‍ സിങ് പറഞ്ഞു.

ഇന്ന് രാവിലെ അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. പാകിസ്ഥാനോട് മിന്നലാക്രമണം തുടരില്ലയെന്ന് ഡിജിഎംഒ വ്യക്തമാക്കി. അതേസമയം ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

This post was last modified on December 27, 2016 2:26 pm