X

കല്യാണം, മരണ വീട് സന്ദർശനം, ബസ് സ്റ്റോപ്പ് ഉദ്‌ഘാടനം… ഇതെല്ലാം കഴിഞ്ഞ് നമ്മുടെ എംപിമാര്‍ സഭയില്‍ പോകാറുണ്ടോ? (വീഡിയോ)

ലോക്‌സഭയിലെ എംപിമാരുടെ ഹാജർ നില പരിശോധിക്കുമ്പോൾ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിന്റെ പ്രകടനം.

കല്യാണം കൂടൽ, മരണ വീട് സന്ദർശനം, ബസ് സ്റ്റോപ്പ് ഉദ്‌ഘാടനം, എന്നിങ്ങനെ നാലാൾ കൂടുന്ന സ്ഥലങ്ങളിൽ എത്തുന്ന ജനപ്രതിനിധികളെ നമ്മൾ പൊതുവെ ജനകീയനായും മണ്ഡലത്തിൽ സജീവമായി ഇടപെടുന്ന വ്യക്തിയായും പറയാറുണ്ട്. തീർച്ചയായും അതെല്ലാം നല്ലതും ചെയ്യേണ്ടതും തന്നെ. എന്നാൽ തന്റെ മണ്ഡലത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കേണ്ട പാർലമെന്റിൽ പോകാൻ അവർ ഇതേ ഉത്സാഹം കാണിക്കാറുണ്ടോ? ലോക്‌സഭയിലെ എംപിമാരുടെ ഹാജർ നില പരിശോധിക്കുമ്പോൾ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിന്റെ പ്രകടനം.

വടകര എംപിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹാജര്‍നിലയില്‍ ഒന്നാമതുള്ളത്. 94 ശതമാനം ഹാജരാണ് മുല്ലപ്പള്ളിക്ക് പാര്‍ലമെന്റിലുള്ളത്. 47 ശതമാനം മാത്രം ഹാജരുള്ള കുഞ്ഞാലിക്കുട്ടിയാണ് കേരളത്തിലെ എംപിമാരില്‍ ഏറ്റവും പിന്നില്‍. അതേസമയം 2017 ഏപ്രിലില്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തിയത്. ഇ അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തിയത്. ടേം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അന്തരിച്ച എംഐ ഷാനവാസിന് 68 ശതമാനം ഹാജരാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എംപിമാരില്‍ ചാലക്കുടി എംപി ഇന്നസെന്റിനാണ് ഏറ്റവും കുറവ് ഹാജര്‍. 69 ശതമാനമാണ് ഇന്നസെന്റിന്റെ ഹാജര്‍. എംപിമാരുടെ ദേശീയ ശരാശരി ഹാജര്‍ 80 ശതമാനവും കേരളത്തിലേത് 77 ശതമാനവുമാണ്.

ഇരുപത് എംപിമാരുടെയും ഹാജർ നില നോക്കാം. ആർക്കാണ് കൂടുതൽ ഹാജറുള്ളത് ആർക്കൊക്കെയാണ് കുറവ് എന്നറിയാൻ വീഡിയോ കാണൂ.

ഷഹീന്‍ ഇബ്രാഹിം

Multi-Media journalist with Azhimukham

More Posts

Follow Author:

This post was last modified on March 12, 2019 10:48 am