X

ഉടമ-ഡ്രൈവര്‍ പ്രീമിയം കുറച്ചു; വാഹന ഇന്‍ഷുറന്‍സില്‍ കുറയുന്നത് അഞ്ഞൂറ് രൂപയോളം

ജനുവരി ഒന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രമീയവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പ്രമീയം തുക കുറഞ്ഞത്.

വാഹന ഇന്‍ഷുറന്‍സ് പോളിസിയിലെ ഉടമ-ഡ്രൈവര്‍ പ്രീമിയം കുറച്ചു. ഇതോടെ വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പടെ അഞ്ഞൂറോളം രൂപയോളമാണ് കുറവുവരുക. പുതിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കമെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ്‌വയറുകളില്‍ മാറ്റം വരുത്തേണ്ടതുള്ളത് കൊണ്ട് ഏതാനും ദിവസങ്ങള്‍ കൂടി പഴയ നിരക്ക് തന്നെയായിരുക്കും പ്രമീയം തുക.

ജനുവരി ഒന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ ഐ) നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പ്രീമിയം തുക കുറഞ്ഞത്. പ്രീമിയം നിരക്ക് കുറയ്ക്കാനുള്ള സ്വാതന്ത്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഐ ആര്‍ ഡി എ ഐയുടെ ഉത്തരവ് മുമ്പ് തന്നെ എത്തിയിരുന്നു.

15 ലക്ഷത്തിന്റെ ഉടമ-ഡ്രൈവര്‍ പോളിസിക്ക് പ്രീമിയം തുക 750 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുത്തി 855 രൂപയാണ് സെപ്റ്റംബര്‍ 25 മുതല്‍ ഐ ആര്‍ ഡി എ ഐ നിശ്ചിയിച്ചിരുന്നത്. പുതിക്കിയ നിരക്കില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വാറന്‍സ് തുടങ്ങിയവയ്ക്ക ഉടമ-ഡ്രൈവര്‍ പോളിസി പ്രമീയം തുക ജിഎസ്ടി ഉള്‍പ്പടെ 325 രൂപയാണ്. പോതുമേഖലാ കമ്പനികളുടെ പ്രീമിയം തുക കുറച്ചിരിക്കുന്നതിനാല്‍ സ്വകാര്യ കമ്പനികളും തുക കുറയ്ക്കാന്‍ ഒരുങ്ങുകയാണ്.

10 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് പുതുവര്‍ഷം മുതല്‍ നികുതിയിന്മേല്‍ നികുതി

മുമ്പ് ഒന്നിലധികം വാഹനങ്ങളുള്ളവര്‍ ഓരോന്നിനും ഈ പോളിസിക്ക് പണം മുടക്കണമായിരുന്നു. 2019 മുതല്‍ ഒരേപേരില്‍ ഒന്നിലധികം വാഹനങ്ങളുള്ളവര്‍ ഇന്‍ഷുറന്‍സിനൊപ്പം ഒരു ഉടമ-ഡ്രൈവര്‍ കവറേജ് പ്രമീയം എടുത്താല്‍ മതി. 15 ലക്ഷത്തിന്റെയോ അതില്‍ കൂടിയ തുകയുടെയോ അപകട ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ അത് ഹാജരാക്കിയാല്‍ ഉടമ-ഡ്രൈവര്‍ കവറേജ് പോളിസി ഒഴിവാക്കി കിട്ടും.

ഉടമ-ഡ്രൈവര്‍ പോളിസി

വാഹനത്തിന്റെ ആര്‍സി ഉടമ നിര്‍ബന്ധമായി എടുക്കേണ്ട പോളിസിയാണ് ഉടമ-ഡ്രൈവര്‍ കവറേജ്. ഇന്‍ഷുര്‍ ചെയ്ത വാഹനം അപകടത്തില്‍പ്പെട്ട് ഉടമ മരിച്ചാല്‍ 15 ലക്ഷം ഉടന്‍ ലഭ്യമാക്കുന്ന കവറേജാണ് ഉടമ-ഡ്രൈവര്‍ (ഓണര്‍ ഡ്രൈവര്‍) പോളിസി.

ഫെബ്രുവരിയില്‍ വിപണികിഴടക്കാന്‍ മഹീന്ദ്രയുടെ എക്‌സ് യു വി 300 എത്തുന്നു ; ആവേശത്തോടെ ആരാധകര്‍

This post was last modified on January 6, 2019 10:52 am