X

സൈബര്‍ ആക്രമണം: റെനോ കാര്‍ നിര്‍മാണം താല്‍ക്കാലിമായി നിര്‍ത്തി

നോവോ മെസ്‌ടോയിലെ റെനോയുടെ കാര്‍ നിര്‍മാണ വിഭാഗമായ റിവോയുടെ സൈറ്റുകളിലാണ് ആക്രമണം നടന്നത്

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ റെനോവിന്റെ നിര്‍മാണം താല്‍ക്കാലിമായി നിര്‍ത്തി. നോവോ മെസ്‌ടോയിലെ റെനോയുടെ കാര്‍ നിര്‍മാണ വിഭാഗമായ റിവോയുടെ സൈറ്റുകളിലെ സൈബര്‍ ആക്രമണത്തെത്തുടര്‍നാനണ് സ്ലൊവേനിയയിലെ നിര്‍മാണം പൂര്‍ണമായും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ നിര്‍മാണം നിര്‍ത്തിയിട്ടുണ്ട്.

സൈബര്‍ ആക്രമണം കൂടുതല്‍ വ്യാപിക്കാതിരിക്കാനാണ് കമ്പനി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയത്. കനത്ത സെബര്‍ ആക്രമണാണ് നടന്നതെന്നും ഈ സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുവെന്നും ആക്രണമണം നടന്ന സൈറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചെന്നും റെനോ അധികൃത അറിയിച്ചിട്ടുണ്ട്.

നിസാന്‍ ഓട്ടോമൊബൈലിന്റെ ബ്രിട്ടനിലെ സതര്‍ലന്‍ഡിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് തങ്ങളുടെ വരുത്തിയിലാക്കി പണം ആവിശ്യപ്പെടുന്ന റാന്‍സംവേര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യയുള്‍പ്പടെ 104 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉപയോഗിച്ചിരുന്ന സൈബര്‍ സംവിധാനങ്ങള്‍ തട്ടിയെടുത്തായിരുന്നു സൈബറാക്രമണം നടന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ് പോലീസിന്റെ സൈബര്‍ ഇടങ്ങളിലാണ് ആക്രമണം നടന്നത്.