X

മോദിയെ കാത്തിരിക്കുന്നത് അദ്വാനിയുടെ വിധിയോ

എല്‍ കെ അദ്വാനി പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ നശിപ്പിച്ച ദിവസം ഓര്‍മ്മയുണ്ടോ. ഓര്‍മ്മയില്ലെങ്കില്‍ പറയാം. 1992 ഡിസംബര്‍ ആറ്. അയോധ്യയില്‍ ബാബറി മസ്ജിദിനെ ചുറ്റി നിന്നിരുന്ന കര്‍സേവകരെ അദ്വാനി അഭിസംബോധന ചെയ്യുകയായിരുന്നു. രാമന്‍ ജനിച്ചയിടത്താണ് ബാബറി മസ്ജിദ് ഉയര്‍ന്നു നില്‍ക്കുന്നതെന്നും ഹിന്ദുരാജ്യത്തിന് നേരെയുണ്ടായ അതിക്രമങ്ങളുടെ ചിഹ്നമെന്നും അദ്വാനി അവരോട് പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ വാചകമടിയില്‍ താല്‍പര്യമില്ലാതിരുന്ന കര്‍സേവകര്‍ പൊലീസ് പ്രതിരോധം തകര്‍ത്ത് ബാബറി മസ്ജിദിലേക്ക് ഇരച്ചു കയറി. കലാപങ്ങള്‍ ഉണ്ടായി. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി യുപിയില്‍ അധികാരത്തില്‍ നിന്ന് പുറത്ത്. ബാക്കിയൊക്കെ ചരിത്രം. ഇപ്പോള്‍ ജെഎന്‍യു വിവാദം വഷളാകുമ്പോള്‍ രാജ്യത്തിന്റെ ട്വീറ്റര്‍-ഇന്‍-ചീഫ് ആയ മോദി മൗനത്തിലാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യയ്ക്ക് എതിരെ ഇല്ലാത്ത കുറ്റം ചാര്‍ത്തുന്നു. വ്യാജ വീഡിയോ സൃഷ്ടിക്കുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു. എന്താണ് മോദിയെ കാത്തിരിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/3fklny

This post was last modified on February 20, 2016 3:32 pm