X

ബാഹുബലി 2 ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്നു ബോളിവുഡ് സംവിധായകന്‍

ഇന്നാണെങ്കില്‍ എന്റെ സിനിമ അയ്യായിരം കോടി നേടുമായിരുന്നു

ബാഹുബലി 2 ഒരു റെക്കോര്‍ഡ് തകര്‍ക്കല്‍ വെറും കെട്ടുകഥയാണെന്ന ആക്ഷേപവുമായി ഹിന്ദി ചലച്ചിത്ര സംവിധായകന്‍ അനില്‍ ശര്‍മ. ഗദര്‍: ഏക് പ്രേം കഥയുടെ സംവിധായകനാണ് അനില്‍ ശര്‍മ. സണ്ണി ഡിയോളും അമീഷ പട്ടേലും കേന്ദ്രകഥാപാത്രമായ ഈ ചിത്രം ബോളിവുഡില്‍ വലിയ വിജയം നേടിയിരുന്നു.

ബാഹുബലി 2 15,00 കോടിയിലധികം കളക്ട് ചെയ്യത കാര്യം സൂചിപ്പച്ചോഴാണ് അനില്‍ ശര്‍മ ഇതിനെതിരേ പരിഹാസം ചൊരിഞ്ഞത്. ഇത് ഈ കാലത്ത് ഉണ്ടാക്കിയ നേട്ടമല്ലേ. എന്റെ സിനിമ 2001 ല്‍ നേടിയത് 265 കോടിയാണ്. ഇപ്പോഴത്തെ അവസ്ഥയിലാണെങ്കില്‍ അത് അയ്യായിരം കോടിയാകും; അനില്‍ ശര്‍മ പറയുന്നു.

നല്ല സിനിമകള്‍ വരുമ്പോള്‍ സ്വാഭാവികമായും റെക്കോര്‍ഡുകള്‍ തകരും. ബാഹുബലി2 ന്റെ കാര്യം പറയുകയാണെങ്കില്‍ അതൊരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല. എന്റെ ചിത്രം 2001 ല്‍ 265 കോടി നേടുമ്പോള്‍ അന്നത്തെ ടിക്കറ്റ് നിരക്ക് വെറും 25 രൂപയായിരുന്നു. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുമായി കണക്കുകൂട്ടിയാല്‍ എന്റെ സിനിമയുടെ കളക്ഷന്‍ അയ്യായിരം കോടിയാണ്. അങ്ങനെ നോക്കുമ്പോള്‍ ബാഹുബലി2 15,00 കോടി നേടി എന്നു മാത്രമെ പറയാന്‍ കഴിയൂ, റെക്കോര്‍ഡ് തകര്‍ത്തെന്നു പറയാന്‍ കഴിയില്ല; അനില്‍ ശര്‍മ പറയുന്നു.

This post was last modified on May 24, 2017 11:58 am