X

ശശികലയുടെ മഹാഭാരതം അവകാശവാദം എത്രത്തോളം ശരിയാണ്, സുനില്‍ പി ഇളയിടത്തെ കേട്ടു നോക്കൂ

രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്നാണു ഭീഷണി

എം.ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഭീഷണി മുഴക്കി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല രംഗത്തു വന്നിരിക്കുകയാണ്. മഹാഭാരതം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണു ശശികല പറയുന്നത്. യഥാര്‍ത്ഥത്തില്‍ മഹാഭാരത ഗ്രന്ഥം കേവലം മതവിശ്വാസത്തിന്റെ ഭാഗം മാത്രമാണോ? ശശികലയെ പോലെയുള്ളവരുടെ വാദത്തിനപ്പുറം മഹാഭാരതത്തിന്റെ പ്രസക്തിയും ചരിത്രവും വേറൊന്നാണോ? സുനില്‍ പി ഇളയടം പറയുന്നത് അങ്ങനെയാണ്. യുവസാംസ്‌കാരിക വിമര്‍ശകരില്‍ പ്രമുഖനായ സുനില്‍ പി ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ച് നടത്തിയ പ്രഭാഷണം ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി കേള്‍ക്കുന്നത് വിഷയത്തില്‍ കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് സഹായകമാകും.

വിശ്വാസത്തിന്റെയും ഭക്തിയുടെയും കാഴ്ചപ്പാടിലൂടെ മഹാഭാരതത്തെ അവതരിപ്പിക്കുന്നവര്‍ക്ക് സുനില്‍ പി ഇളയടത്തിന്റെ പ്രഭാഷണം യുക്തിസഹമായ മറുപടി തന്നെയാണെങ്കിലും ഈ പ്രഭാഷണം മനസിലാക്കുന്നതിലൂടെ പ്രസ്തുത വിഷയത്തില്‍ നിലപാടുകള്‍ എടുക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നു കരുതുന്നു. സുനില്‍ അവതരിപ്പിക്കുന്ന മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചുള്ള വീഡിയോ കാണാം:

ഭാഗം:1


ഭാഗം:2


ഭാഗം:3


ഭാഗം:4


ഭാഗം:5


കെ.പി ശശികല രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ ‘മഹാഭാരതം’ എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വീഡിയോ

This post was last modified on May 24, 2017 11:25 am