X

ആള്‍ദൈവം ബാബാ പര്‍മാനന്ദ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ആള്‍ദൈവം ബാബാ പര്‍മാനന്ദ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍.  ബാരബങ്കിയിലെ ആശ്രമത്തില്‍ സ്ത്രീ ഭക്തരെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. പര്‍മാനന്ദിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പോലിസ് ഇടപെടല്‍ ഉണ്ടായത്. ഇയാള്‍ സ്ത്രീ ഭക്തരെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. 

പര്‍മാനന്ദിന്റെ ആശ്രമം റെയ്ഡ് ചെയ്ത പോലീസിനു ഇത്തരത്തിലുള്ള നിരവധി വീഡിയോ ക്ലിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക അറിവുകള്‍. അറസ്റ്റ് വാര്‍ത്ത വന്നതോടെ പര്‍മാനന്ദിനെതിരെ പരാതികളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്. പര്‍മാനന്ദിന്റെ ശിഷ്യനും അടുത്ത സഹായിയുമായ അരവിന്ദിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 

This post was last modified on December 27, 2016 4:07 pm