X

ബാബു ഭരദ്വാജ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബു ഭരദ്വാജ് സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 2009 മുതല്‍ ഡൂള്‍ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ബാബു ഭരദ്വാജിന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വി.കെ പ്രഭയാണ് ഭാര്യ, രേഷ്മ, ഗ്രീഷ്മ, താഷി എന്നിവരാണ് മക്കള്‍. 

This post was last modified on December 27, 2016 3:59 pm