X

ഇംഗ്ലണ്ട് ഫൈനലില്‍

അഴിമുഖം പ്രതിനിധി

സെമി ഫൈനല്‍ വരെ അപരാജിതരായി കുതിച്ചെത്തിയ കിവികളെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ കടന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 44 പന്തില്‍ 78 റണ്‍സ് നേടിയ ജോ റോയുടെ ബാറ്റിംഗാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്. 27 റണ്‍സോടെ ജോ റൂട്ടും 26 റണ്‍സുമായി ബട്‌ലറും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസലന്‍ഡ് മുന്‍നിരയുടെ ബാറ്റിംഗ് മികവിലാണ് 153 റണ്‍സ് നേടിയത്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന തോന്നലുണ്ടാക്കിയശേഷമായിരുന്നു കീവികളെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞു കെട്ടിയത്. 46 റണ്‍സ് നേടിയ മണ്‍റോയാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് മൂന്നു വിക്കറ്റ് നേടി. ജോ റോയാണ് മാന്‍ ഓഫ് ദി മാച്ച്. നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റീന്‍ഡീസ് സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ഇംഗ്ലണ്ട് നേരിടുക.

This post was last modified on December 27, 2016 3:59 pm