X

ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 680 കോടി കൊള്ളയടിച്ചു

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശ് സെന്‍ട്രല്‍  ബാങ്കില്‍ നിന്നും 680 കോടി കൊള്ളയടിച്ചു. ഇന്റര്‍ ബാങ്കിംഗ് സംവിധാനത്തിലെ പിഴവുകള്‍ മുതലെടുത്ത്‌ ഫെബ്രുവരി മാസം ആദ്യമാണ് ലോകത്തെ ഞെട്ടിച്ച സൈബര്‍ കൊള്ള നടന്നത്. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ വിദേശ കരുതല്‍ നിക്ഷേപത്തില്‍ നിന്നുമാണ് അജ്ഞാതര്‍ 10.10 കോടി യുഎസ് ഡോളര്‍ കൊള്ളയടിച്ചത്. 5000 കോടി രൂപ കവരുക എന്ന ലക്ഷ്യത്തോടെ എത്തിയ കൊള്ളക്കാര്‍ 35ല്‍ അധികം ഇടപാടുകളിലൂടെയാണ് ഇത്ര വലിയ തുക മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റിയത്. എന്നാല്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റുകള്‍ വന്നതോടെ ബാങ്കിലേക്ക് സുരക്ഷാ സന്ദേശം വരികയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊള്ളയെക്കുറിച്ച് വിശദമായ വിവരം ലഭിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ബാങ്ക് ഗവര്‍ണര്‍ രാജിവച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് രാജ്യത്തെ ധനകാര്യമന്ത്രി കൊള്ള നടന്ന വിവരം അറിയുന്നത്.    

 

This post was last modified on December 27, 2016 3:55 pm