അഴിമുഖം പ്രതിനിധി
ബംഗ്ലാദേശില്‍ സര്‍വകലാശാല പ്രൊഫസറെ വെട്ടികൊലപ്പെടുത്തി. രാജശാഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ എ എഫ് എം റെസൗല്‍ കരിം സിദ്ധിഖി (58) ആണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വടിവാളുകളുമായി അക്രമികള്‍ സിദ്ധിഖിയെ ആക്രമിച്ചത്. കഴിഞ്ഞവര്‍ഷം നാല് പ്രമുഖ മതേതര ബ്ലോഗര്‍മാരെ വടിവാളുപയോഗിച്ച് വെട്ടികൊലപ്പെടുത്തിയിരുന്നു.
നിരവധി സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തിരുന്ന അദ്ദേഹം ബാഗ്മറയില്‍ ഒരു സ്‌കൂളും സ്ഥാപിച്ചിരുന്നു. നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഇസ്ലാമിക സംഘടനയായ ജമായത്തുല്‍ മുജ്ജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ കോട്ടയായിരുന്നു ഇവിടം.
കഴിഞ്ഞവര്‍ഷമിവിടെ ഒരു ഇറ്റാലിയന്‍ കത്തോലിക പുരോഹിതനെ ആക്രമിച്ചതിന് ഈ സംഘടനയുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസമാദ്യം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ മതേതര കാഴ്ചപ്പാടുകള്‍ ഓണ്‍ലൈനില്‍ എഴുതിയിരുന്ന നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. 2013-ല്‍ ഇസ്ലാമിക സംഘടനകള്‍ തയ്യാറാക്കി വ്യാപകമായി പ്രചരിപ്പിച്ച നിരീശ്വരവാദികളായ 84 ബ്ലോഗര്‍മാരുടെ പട്ടികയില്‍പ്പെട്ട നാലുപേരെ കഴിഞ്ഞ വര്‍ഷം കൊലപ്പെടുത്തിയിട്ടുമുണ്ട്.
ഷിയ, സൂഫി, അഹമ്മദി മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളിലെ അംഗങ്ങളും ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. ബംഗ്ലാദേശ് ഔദ്യോഗികമായി മതേതരമാണെങ്കിലും ഇത്തരം ആക്രമണങ്ങളെ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് വിമര്‍ശനം.
This post was last modified on December 27, 2016 4:04 pm
Leave a Comment