X

ഹൊസൂര്‍ ട്രെയിന്‍ അപകടം; രണ്ടുമരണം സ്ഥിരീകരിച്ചു

അഴിമുഖം പ്രതിനിധി
 

ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി ട്രെയിന്‍ ഹൊസൂറിനു സമീപം പാളം തെറ്റി ഉണ്ടായ അപകടത്തില്‍ രണ്ടുപേരുടെ മരണം റയില്‍വേ ഔദ്യോഗികകമായി സ്ഥിരീകരിച്ചു. ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല. അഞ്ച് പേര്‍ മരിച്ചതായാണ് റെയില്‍വേയുടെ പ്രാഥമികനിഗമനമെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗികകമായി സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മരണസംഖ്യ ഉയരില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

ബംഗളൂരുവില്‍ നിന്ന് 47 കിലോമീറ്റര്‍ ഇപ്പുറമായാണ് അപകടം നടന്നത്. ഈ പ്രദേശം ഒരു റിമോര്‍ട്ട് ഏരിയ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിട്ടിരുന്നു. അപകടത്തിനു അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. യാത്രക്കാര്‍ തന്നെയായിരുന്നു ആദ്യസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതും.

എസി കോച്ച് ഉള്‍പ്പെടെ 9 ബോഗികളാണ് പാളം തെറ്റിയത്. രണ്ടു ബോഗികള്‍ പരസ്പരം ഇടിച്ചു കയറിയ നിലയിലാണ്. ഇരുപതോളം ആളുകള്‍ ബോഗിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. അപകടം നടന്ന D-8 കോച്ചില്‍ 60 മലയാളികള്‍ ഉണ്ടായിരുന്നതായാണ് അറിയുന്നത്. 

കൊച്ചിയിലും തിരുവനന്തപുരത്തും തൃശ്ശൂരിലും ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നനമ്പറുകള്‍. തിരുവനന്തപുരം: 0471 2321205, 2321237, എറണാകുളം ജംഗ്ഷന്‍: 0484 2100317,0813699773,09539336040, എറണാകുളം ടൗണ്‍:0484 2398200, തൃശൂര്‍:0487 2424148,2430060

This post was last modified on December 27, 2016 2:48 pm