X

വചനം സത്യമാകുന്ന കാലത്ത് മാണി നരകത്തിലെന്ന് വി എസ്; വിഎസ് അന്തിക്രിസ്തുവെന്ന് മാണി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. എസ് ശര്‍മയാണ് പ്രമേയത്തിന് അനുമതി ചോദിച്ചത്. മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. എന്നാല്‍ ഒരു ഇടപെടലുകളും നടത്തുന്നില്ലെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല മറുപടി നല്‍കി. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ധനമന്ത്രിയും തമ്മില്‍ ചൂടേറിയ വാദപ്രതിവാദത്തിനും സഭ സാക്ഷിയായി. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി മാണി ഇതുതന്നെയാണ് ചെയ്തു വരുന്നത്. ബൈബിള്‍ ഉദ്ധരിച്ചും മാണിക്കെതിരെ വിഎസ് ആരോപണം ഉന്നയിച്ചു. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്തുകാര്യം. വചനം സത്യമാകുന്ന കാലത്ത് മാണി നരകത്തില്‍ പോകുമെന്നും വിഎസ് പറഞ്ഞു. വിഎസ് അന്ത്യക്രിസ്തുവാണെന്നായിരുന്നു ഇതിന് ധനമന്ത്രിയുടെ മറുപടി.

 

This post was last modified on December 27, 2016 2:52 pm