X

15ല്‍ 13 ഉത്തരവും തൃപ്തികരം; അമ്പിളിക്ക് ഡിസ്റ്റിംഗ്ഷന്‍, മാണി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനായപ്പോള്‍ നല്‍കിയ പതിമൂന്ന് ഉത്തരങ്ങളും വിശ്വസനീയമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. മൊത്തം ഉന്നയിച്ച പതിനഞ്ച് ചോദ്യങ്ങളില്‍ വെറും രണ്ട് ചോദ്യങ്ങള്‍ക്ക് അമ്പിളി നല്‍കിയ ഉത്തരങ്ങളില്‍ മാത്രമേ സംശയത്തിന്റെ പ്രശ്‌നം ഉദിക്കുന്നുള്ളുവെന്നാണ് ഇന്നലെ അന്വേഷണോദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അമ്പിളിയുടെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നിരിക്കുന്നത്. മൊത്തം പതിനഞ്ച് ചോദ്യങ്ങളില്‍ പതിമൂന്നാമത്തെ ചോദ്യത്തിന് അമ്പിളി നല്‍കിയ ഉത്തരം കേസില്‍ നിര്‍ണായകമാവും. മാണിക്ക് ബാറുടമയായ രാജ്കുമാര്‍ ഉണ്ണി പണം നല്‍കുന്നത് കണ്ടോ എന്നതിന് അതെ എന്നായിരുന്നു ഉത്തരം. പ്ലാസ്റ്റിക് കവറിലാണ് പണം നല്‍കിയതെന്നും അമ്പിളിയുടെ മൊഴിയില്‍ പറയുന്നു.
ഇതോടെ നുണപരിശോധന സംബന്ധിച്ച കൂടുതല്‍ വിവാദങ്ങളിലേക്ക് കേരളം കടക്കും. പ്രത്യേകിച്ചും അരുവിക്കര ഉപതിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള രാഷ്ട്രീയം കൂടുത്തില്‍ കൂടുതല്‍ കലുഷിതമായ ദിവസങ്ങളാവും വരാന്‍ പോകുന്നത്.

 

This post was last modified on December 27, 2016 3:10 pm