X

മദ്യനയത്തിൽ ഹൈക്കോടതി വിധി ഇന്ന്

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് കെ.ടി ശങ്കരന്‍, ജസ്റ്റീസ് മാത്യു പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണു വിധി പറയുക. ഇതു സംബന്ധിച്ച വാദങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

സമ്പൂര്‍ണ മദ്യനിരോധനമല്ല സർക്കാരിൻറെ ലക്ഷ്യമെന്നു വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതിവിധി സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാധീനിച്ചേക്കും.

ഇന്ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകളുടെ അപ്പീലുകള്‍. ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകള്‍ ചോദ്യം ചെയ്യുന്നു.

നിലവാരമില്ലാത്തിന്റെ പരില്‍ ബാറിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ 418 ഹോട്ടലുടമകളും കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിച്ചു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ എന്നിങ്ങനെ ഇനം തിരിച്ച് ബാര്‍ അനുവദിക്കുന്നത് വിവേചനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ബാറുടമകളുടെ വാദം. 

This post was last modified on December 27, 2016 2:54 pm