X

ബാര്‍ കോഴ കേസില്‍ പൊതു പ്രസ്താവനകള്‍ കോടതി വിലക്കി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പൊതുപ്രസ്താനകള്‍ നടത്തരുതെന്ന് ഹൈക്കോടതി. ഉത്തരവാദപ്പെട്ടവര്‍ പരസ്യ പ്രസ്താവന നടത്തുന്നതിനെ വിലക്കിയ കോടതി കേസ് വാദം കേള്‍ക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റുകയും ചെയ്തു. പ്രസ്താവനകള്‍ നടത്തുന്നവര്‍ അതിനുള്ള മറുപടി പറയുവാനും തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കേസിലെ എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയത്.

കെ എം മാണിക്കും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 3:26 pm