X

വിജിലന്‍സ് ഡയറക്ടര്‍ പരിധി വിട്ടുവെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി വിട്ടുവെന്നും വിജിലന്‍സ് മാന്വലിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഹൈക്കോടതി. കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം നടത്തിയത്. വിജിലന്‍സ് കോടതി വിധിയില്‍ അപാകതയില്ലെന്നും കോടതി പറഞ്ഞു. വിധി വിജിലന്‍സിനെ തകര്‍ക്കുമെന്ന് പ്രഥമ ദൃഷ്ട്യാ തോന്നുന്നില്ല. അഡ്വക്കേറ്റ് ജനറല്‍ വിജിലന്‍സിന് വേണ്ടി എന്തിനാണ് ഹാജരായതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ എന്തിനാണ് ഇത്ര വെപ്രാളം കാണിക്കുന്നത്. ബാര്‍ ഉടമകള്‍ എന്തിനാണ് പണവുമായി മാണിയുടെ വീട്ടില്‍ പോയത്. കോടതി വിധിയില്‍ വിജിലന്‍സിന് എതിരായ പരാമര്‍ശം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. റിവിഷന്‍ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി പറഞ്ഞു.

അതേസമയം ഹൈക്കോടതി വിധി വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചു. ധനമന്ത്രി കെഎം മാണിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.

 

This post was last modified on December 27, 2016 3:23 pm