X

ബാര്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് വിജിലന്‍സ് കോടതിയില്‍

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും കേസ് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയെ അന്വേഷണ സംഘം അറിയിച്ചു. നിയമോപദേശത്തിനും പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. 

മന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ കെഎം മാണിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുമെന്നതിനാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി ഏവരും ആകാംഷാപൂര്‍വം കാത്തിരിക്കുകയാണ്.

This post was last modified on December 27, 2016 3:10 pm