X

മാണിയുടേത് നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുകിളിര്‍ത്ത അവസ്ഥ; പിസി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുകിളിര്‍ത്ത അവസ്ഥയാണ് മാണിയുടേത് എന്നും മാണി രാജിവയ്ക്കുക മാത്രമല്ല  രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു വീട്ടിലിരിക്കണം എന്നും പിസിജോര്‍ജ്ജ്. ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളികയും പുനരന്വേഷണത്തിന് ഉത്തരവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്ജ്. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദം ചെലുത്തി   ആത്മധൈര്യം കെടുത്താന്‍ ശ്രമിച്ച ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും രാജി വയ്ക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതോടെ എസ്പി സുകേശന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു എന്നുതന്നെയാണ് അര്‍ത്ഥം എന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:24 pm