ബാര്‍ കേസ് തുടരന്വേഷണം വേണ്ടെന്ന യു ഡി എഫ് നിലപാടിലുറച്ച് വിജിലന്‍സ്. തുടരന്വേഷണത്തിനാവശ്യമായ തെളിവുകളില്ല. പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രം കേസ് പരിഗണിക്കാം എന്ന് കോടതി പറഞ്ഞു. വിശദമായ വാദത്തിന് കേസ് അടുത്തമാസം എട്ടാം തീയതിയിലേക്ക് മാറ്റി.
കെ എം മാണിക്ക് കോഴ നല്‍കിയതായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് എസ് പി സുകേശന്‍ റിപ്പോര്ട്ട് നല്കിയത്. എന്നാല്‍ ഇത് സുകേശന്‍ ആദ്യം തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ടിനു വിരുദ്ധമായിരുന്നു.
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു ബാര്‍ കോഴ കേസ്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ എം മാണി മന്ത്രിസ്ഥാനം രാജിവെച്ചത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‍റെ മുഖ്യ പ്രചാരണ വിഷയവുമായിരുന്നു ഇത്. എന്തായാലും ബാര്‍ കോഴ കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന സൂചനയാണ് വിജിലന്‍സ് ഇന്ന് കോടതിയിലെടുത്ത നിലപാട് നല്‍കുന്ന സൂചന.
This post was last modified on December 27, 2016 4:21 pm
Leave a Comment