X

9/11: ബാര്‍ബറ ലീ, നിങ്ങളായിരുന്നു ശരി

ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തിന് 15 വയസ്. 2750 ലധികമാളുകളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനെ ഭീതി ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 2001 സെപ്തംബര്‍ 11നായിരുന്നു അമേരിക്കയെ പിടിച്ചു കുലുക്കിയ ഭീകരാക്രമണം. ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ്  ജോര്‍ജ്ബുഷ് ആക്രമണത്തിനുത്തരവാദികള്‍ക്കെതിരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള തീരുമാനത്തിലെത്തി. അവിടെ പ്രതിക്കൂട്ടിലായത് അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ മാത്രമല്ല. ആക്രമണവുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലാത്ത കുരുന്നുകളും സ്ത്രീകളും കൂടിയാണ്.

വളരെ പെട്ടെന്ന് പ്രത്യാക്രമണത്തിന് അമേരിക്ക തയ്യാറെടുത്തു. ആക്രമണം അഴിച്ചു വിട്ട രാജ്യത്തെ ഒന്നാകെ ആക്രമിച്ചു കീഴടക്കാനുള്ള തീരുമാനത്തിലാണ് അമേരിക്കന്‍ കോണ്‍ഗ്രസ് എത്തിയത്. പ്രസിഡന്‍റിന് അതിനുള്ള പരാമാധികാരം നല്‍കുന്നതിനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ ഭൂരിഭാഗ വോട്ടും ലഭിച്ചു. എന്നാല്‍ അന്ന് വേറിട്ട് ഒരേ ഒരു ശബ്ദമേ ഉയര്‍ന്നുള്ളു. ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്‍റെ ബാര്‍ബറ ലീ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കരുതുന്നവരെ ആക്രമിക്കുന്നതിനുള്ള പ്രസിഡന്‍റിന്‍റെ അധികാരത്തെ എതിര്‍ത്തു. ആന്‍റി-അമേരിക്കന്‍ എന്ന പേരായിരുന്നു ബാര്‍ബറയ്ക്ക് അതിനു കിട്ടിയ പ്രതിഫലം. കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിരപരാധികളായ ജനങ്ങളെയും കൊന്നൊടുക്കുന്നതിനുള്ള ലൈസന്‍സ് നല്‍കരുതെന്നായിരുന്നു അവരുടെ ആവശ്യം. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ബാര്‍ബറയായിരുന്നു ശരിയെന്നു തെളിയിക്കുകയാണ് കാലം.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/KEvJb0

This post was last modified on September 12, 2016 10:46 am